Thursday, December 26, 2024
GULFLATEST NEWS

റൺവേ തുറന്നു, ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണം വലിയ വിജയമായിരുന്നുവെന്നും, 2 റൺവേകളിലൂടെയുള്ള വ്യോമഗതാഗതം പൂർണ്ണതോതിൽ ആരംഭിച്ചതിനാൽ, അവധിക്കാല തിരക്ക് കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്നും അധികൃതർ പറഞ്ഞു.

അമ്മാനിലേക്കും ജോർദാനിലേക്കുമുള്ള എമിറേറ്റ്സ് വിമാനങ്ങൾ നവീകരിച്ച റൺവേയ്ക്ക് മുകളിലൂടെ 22 ന് പറന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനമാണ് ഇറങ്ങിയത്.

ഇതോടെ ഈ സീസണിലെ ഏറ്റവും തിരക്കേറിയ വിമാന സർവീസുകൾ ദുബായിൽ ആരംഭിച്ചു. യാത്രക്കാരുടെ സുഖസൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ പറഞ്ഞു.