Tuesday, December 24, 2024
LATEST NEWSSPORTS

ഫുട്ബോൾ താരങ്ങൾ കഴിക്കാത്ത ബിരിയാണിയുടെ പേരിൽ 43 ലക്ഷം രൂപ തട്ടിപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ (ജെകെഎഫ്എ) ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. താരങ്ങൾക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപയാണ് അധികൃതർ കബളിപ്പിച്ചത്. ആരാധകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.

ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ (ജെകെഎസ്സി) സംസ്ഥാനത്തെ ഫുട്ബോൾ വികസനത്തിനായി ഫുട്ബോൾ അസോസിയേഷന് (ജെകെഎസ്എ) 50 ലക്ഷം രൂപ നൽകി. എന്നാൽ, ഈ തുക കൈപ്പറ്റിയ അധികൃതർ ഇത് ദുരുപയോഗം ചെയ്തു. ഫുട്ബോൾ താരങ്ങൾക്ക് ബിരിയാണി വാങ്ങാനാണ് പണം ചെലവഴിച്ചതെന്ന് അധികൃതർ പറഞ്ഞു.

എന്നാൽ ഈ ഫണ്ട് ഉപയോഗിച്ച് ഫുട്ബോൾ ടീമിലെ ഒരു കളിക്കാരന് പോലും ബിരിയാണി ലഭിച്ചില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ആരാധകർ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.