11 ലക്ഷത്തിന്‍റെ കാര്‍ നന്നാക്കാൻ 22 ലക്ഷം വേണമെന്ന് സര്‍വ്വീസ് സെന്‍റര്‍
11 ലക്ഷം രൂപയുടെ കേടായ കാർ നന്നാക്കാൻ ഡീലർഷിപ്പ് നൽകിയ എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി. സർവീസ് സെന്‍റർ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൈമാറി. കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷിനാണ് ഈ അമ്പരപ്പിക്കുന്ന അനുഭവം.
അടുത്തിടെ, അനിരുദ്ധിന്‍റെ ഫോക്‌സ്‌വാഗൺ പോളോ ടിഎസ്ഐ ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. വാഹനം വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും മുങ്ങിപ്പോയി. പിന്നീട് വാഹനം നന്നാക്കാൻ ഗണേഷ് വൈറ്റ്ഫീൽഡിലെ ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോ സര്‍വ്വീസ് സെന്‍ററിലേക്ക് അയച്ചു. രാത്രിയിൽ കാർ ലോറിയിൽ കയറ്റാൻ ആരും തന്നെ സഹായിക്കാൻ വന്നില്ലെന്നും അനിരുദ്ധ് പറഞ്ഞു.