Wednesday, January 22, 2025
LATEST NEWSSPORTS

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് റൊണാൾഡോ; ഇന്ന് കളിച്ചേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീസീസൺ മത്സരങ്ങളിൽ വിട്ട്നിന്ന അദ്ദേഹം ടീം വിടുമെന്ന റിപ്പോർട്ടുമുണ്ട്. ഈ അവസരത്തിലാണ് ക്രിസ്റ്റ്യാനോ തിരികെയെത്തുന്നത്. നാളെ റയോ വയ്യക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരത്തിൽ റൊണാൾഡോ കളിച്ചേക്കും. ഞായറാഴ്ച കളിക്കുമെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.

മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയോട് അപേക്ഷിച്ച് രംഗത്ത് എത്തിയിരുന്നു. ബയേൺ മ്യൂണിക്കിനെയും ചെൽസിയെയും കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും ഇരു ക്ലബ്ബുകളും ഇത് നിഷേധിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഈ സീസണിന് ശേഷവും റൊണാൾഡോ ക്ലബ്ബിൽ തുടരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിസ്റ്റ്യാനോ യുണൈറ്റഡിലെ കരിയർ ഉപേക്ഷിച്ച് മറ്റ് ക്ലബുകളിലേക്ക് മാറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുണൈറ്റഡിൽ കളിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് ഇനി താൽപ്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ പിന്നാലെയാണ് ടെൻ ഹാഗിന്‍റെ പ്രതികരണം.