Friday, January 17, 2025
LATEST NEWSSPORTS

രോഹിത് ശര്‍മ കോവിഡ് മുക്തനായി

ബിര്‍മിങ്ഹാം: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കോവിഡ്-19 രോഗമുക്തി നേടി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ രോഹിത്തിന് കളിക്കാൻ സാധിക്കും.

ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായാണ് രോഹിത്തിന് കോവിഡ്-19 സ്ഥിരീകരിച്ചത്. ജൂൺ 24ന് ലെസ്റ്ററിനെതിരായ സന്നാഹ മൽസരത്തിനിടെയാണ് രോഹിതിന് കോവിഡ്-19 സ്ഥിരീകരിച്ചത്. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ രോഹിത് ബാറ്റ് ചെയ്തിരുന്നു. 

രോഹിതിന്റെ അഭാവത്തിൽ ബുംറയാണ് ഇന്ത്യയെ നയിച്ചത്. ജൂലൈ ഏഴിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും. ഈ വർഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ബുംറ.