Friday, January 3, 2025
LATEST NEWSSPORTS

മത്സരത്തിനിടെ സ്ഥാനം തെറ്റിയ കൈമുട്ട് സ്വയം ശെരിയാക്കി രോഹിത് ശർമ്മ

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 100 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഈ ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി. ഇന്ത്യ ഇവിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് രോഹിത് ശർമ്മ തന്‍റെ കൈമുട്ടിന്‍റെ സ്ഥാനം തെറ്റിയത് ശെരിയാക്കുന്നത് ആരാധകർ കണ്ടെത്തിയത്.

ഇംഗ്ലണ്ടിനായി ജോ റൂട്ടും ബെയർസ്റ്റോയും ക്രീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. റൂട്ടിന്‍റെ ഷോട്ട് തടഞ്ഞതിന് പിന്നാലെ രോഹിത് തന്റെ വലത് കയ്യില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. വലത് കൈമുട്ടിന്‍റെ സ്ഥാനം തെട്ടിയെന്നും താരം തന്നെ അത് ശരിയാക്കിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 

,