Monday, January 19, 2026
LATEST NEWSSPORTS

ഓസീസിനെതിരെ ഹിറ്റായില്ലെങ്കിലും റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ലോക റെക്കോര്‍ഡിനൊപ്പമെത്തി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. 172 സിക്സറുകൾ വീതമാണ് രോഹിതും ഗുപ്റ്റിലും അടിച്ചെടുത്തത്.

ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെ സിക്സറിന് പറത്തിയാണ് രോഹിത് റെക്കോര്‍ഡിനൊപ്പമെത്തിയത്. എന്നാല്‍ ജോഷ് ഹേസല്‍വുഡിനെ സിക്സറിന് പറത്തി റെക്കോര്‍ഡ് മറികടക്കാനൊരുങ്ങിയ രോഹിത്തിനെ ബൗണ്ടറിയില്‍ നഥാന്‍ എല്ലിസ് പിടികൂടി.