Saturday, January 24, 2026
LATEST NEWSSPORTS

രോഹിത്തും കോഹ്‌ലിയും ആരാധകരെ കണ്ട സംഭവം; മുന്നറിയിപ്പുമായി ബിസിസിഐ

ലെയ്‌സ്റ്റര്‍: ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ മുന്നറിയിപ്പ്. ആരാധകരെ കാണുന്നതിനും മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നതിനും ബിസിസിഐ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ടിലേക്കുള്ള യാത്രാ തിരിക്കാൻ ഇരിക്കെയാണ് സ്പിന്നർ ആർ അശ്വിൻ കോവിഡ് പോസിറ്റീവ് ആയത്. ഇംഗ്ലണ്ടിലെത്തിയ കോഹ്ലിയും രോഹിത് ശർമയും ഒരു ആരാധകനൊപ്പം മാസ്ക് ധരിക്കാതെ സെൽഫി എടുത്ത ചിത്രം പുറത്ത് വന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കളിക്കാർക്ക് മാസ്ക് നിർബന്ധമാക്കാൻ ബിസിസിഐ ആലോചിക്കുന്നത്. 

യുകെയിൽ കൊവിഡ് ഭീഷണി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, കളിക്കാർ ശ്രദ്ധാലുവായിരിക്കണം.ടീം ജാഗ്രത പാലിക്കണമെന്ന് അറിയിക്കുമെന്ന് ബിസിസിഐ ട്രഷറർ അരുണ്‍ ധുമല്‍ പറഞ്ഞു, പ്രതിദിനം 10,000 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യുന്നത്.