Friday, July 11, 2025
GULFLATEST NEWS

ഖത്തറില്‍ ഡെലിവെറിക്കായി ഇനി റോബോട്ടുകളെ ഉപയോഗിക്കും

ദോഹ: സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി പിയര്‍-ടു-പിയര്‍ ഡെലിവറി സാധ്യമാക്കി ഖത്തറിലെ പ്രാദേശിക സ്റ്റാര്‍ട്ടപ്പ് കമ്പിനിയായ ‘പാസ്’. പെയ്ക് എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ റോബോട്ടുകളുടെ സഹായത്തോടെ ഹ്രസ്വദൂര ഡെലിവറി നടത്താനുള്ള തയ്യാറെടുപ്പിലാണ് പാസ്.

കാർബണിന്‍റെ അംശം കുറച്ചുകൊണ്ട് ഡെലിവറി നടത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. റോബോട്ടിന് 50 കിലോഗ്രാം ഭാരവും ഒരു മീറ്റർ നീളവും 45 സെന്‍റീമീറ്റർ വീതിയുമുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ബാറ്ററി ഉപഭോഗത്തിന്‍റെയും വേഗതയുടെയും കാര്യത്തിൽ ഉപകരണം കൂടുതൽ കാര്യക്ഷമമാണ്. ഈ റോബോട്ട് ഇപ്പോൾ മുഷ്റീബില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.