Sunday, December 22, 2024
LATEST NEWS

50,000 ജീവനക്കാർക്കും ലോട്ടറി ടിക്കറ്റ് വാങ്ങി നൽകി റൈസിംഗ് കെയിൻ സിഇഒ

അമേരിക്ക: യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിംഗ് കെയ്നിന്‍റെ സിഇഒ, തന്‍റെ എല്ലാ ജീവനക്കാർക്കും ജാക്ക്പോട്ട് ടിക്കറ്റ് (ലോട്ടറി ടിക്കറ്റുകൾ) നൽകി. റൈസിംഗ് കെയിൻ കമ്പനിക്ക് യുഎസിലുടനീളം 50,000 ലധികം ജീവനക്കാരുണ്ട്. ഓരോ ജീവനക്കാരനും 2 ഡോളർ ചെലവഴിച്ചാണ് ജാക്ക്പോട്ട് ടിക്കറ്റ് നൽകിയത്. ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിംഗ് കെയ്നിന്‍റെ സിഇഒ ഗ്രേവ്സ് ജാക്ക്പോട്ടിനായി 100,000 ഡോളർ ചെലവഴിച്ചു. 

ജാക്ക്‌പോട്ടിനുള്ള സമ്മാനത്തുക 830 മില്യൺ ഡോളറായിരുന്നു, അത് റൈസിംഗ് കെയിൻ എന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ എല്ലാ ജീവനക്കാരുമായും തുല്യമായി വിഭജിക്കാൻ ഉദ്ദേശിക്കുന്നതായി ഗ്രേവ്സ് പറഞ്ഞു. ജൂലൈ 26ന് 50,000 ടിക്കറ്റുകൾ അച്ചടിക്കുന്നതിന്‍റെ വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തു. 50,000 ലോട്ടറി ടിക്കറ്റുകൾ തയ്യാറാക്കുന്നത് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.