Thursday, January 23, 2025
LATEST NEWSTECHNOLOGY

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രോഗനിർണയം സാധ്യമാക്കാൻ ഗവേഷണം

ജോർജിയ: അൽഷിമേഴ്സ് രോഗം, സ്കീസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ രോഗ അവസ്ഥകളുടെ ആദ്യകാല രോഗനിർണയത്തിലേക്ക് ഒരു പുതിയ ഗവേഷണം നയിച്ചേക്കാം. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ട്രിൻഡ്സ് സെന്‍ററിൽ നിന്നുള്ള ഏഴ് ശാസ്ത്രജ്ഞരുടെ ഒരു സംഘം ഒരു സങ്കീർണ്ണമായ കമ്പ്യൂട്ടർ പ്രോഗ്രാം നിർമ്മിച്ചു, അത് വലിയ അളവിൽ മസ്തിഷ്ക ഇമേജിംഗ് സ്കാൻ ചെയുകയും മാനസികാരോഗ്യ അവസ്ഥകളുമായും മാനസിക രോഗവുമായും ബന്ധപ്പെട്ട നൂതന പാറ്റേണുകൾ കണ്ടെത്തുകയും ചെയ്തു.