Friday, January 17, 2025
LATEST NEWS

തിരിച്ചടവ് മുടങ്ങി; രാജ്യത്ത് കിട്ടാകടം 2.4 ലക്ഷം കോടി

ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവിൽ മനപ്പൂർവ്വം വീഴ്ചവരുത്തിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. 2012 മുതൽ 10 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതുവരെ വായ്പാ കുടിശ്ശിക 2.4 ട്രില്യൺ ഡോളറിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഋഷി അഗർവാൾ, അരവിന്ദ് ധാം, മെഹുൽ ചോക്‌സി, സന്ദേശര സഹോദരന്മാർ എന്നിവരാണ് കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ ഒന്നാമത്. അരവിന്ദ് ധാമിന്‍റെ ആംടെക് ഓട്ടോ ലിമിറ്റഡ് ആന്റ് സബ്‌സിഡിയറീസിന്റെ കുടിശിക 5,885 കോടി രൂപയാണ്. സന്ദേശര സഹോദരൻമാരായ നിതിൻ, ചേതൻ എന്നിവർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.