Saturday, December 28, 2024
GULFLATEST NEWS

യു.എ.ഇയിൽ വിദേശികൾക്ക് റിമോട്ട് വർക്ക് വിസ

യുഎഇ: വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യു.എ.ഇയിൽ താമസിക്കാനും വെർച്വലായി ജോലി ചെയ്യാനും കഴിയുന്ന വിദൂര വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. കാലാവധി ഒരു വർഷമാണ്. പ്രതിമാസം കുറഞ്ഞത് 5,000 യുഎസ് ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം.

വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യുഎഇയിൽ താമസിക്കാം. കുടുംബത്തെയും കൊണ്ടുവരാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.