Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

വാർദ്ധക്യത്തിൽ ദമ്പതിമാർക്ക് ആശ്വാസം; തുണയായി സാമൂഹികനീതിവകുപ്പ്

പാവറട്ടി: സംരക്ഷണമില്ലാതെ അഭയകേന്ദ്രങ്ങൾ തേടിയ വൃദ്ധദമ്പതികൾക്ക് സാമൂഹ്യനീതി വകുപ്പ് സംരക്ഷണം നൽകും. പാവറട്ടി പുതുമനശ്ശേരി സ്വദേശി പൊന്നോത്ത് ഗോപി നായരും (82) ഭാര്യ തലശേരി മുള്ളൂർവീട്ടിൽ രേവതിയും (62) സംരക്ഷണത്തിനായി ശരണാലയങ്ങളുടെ വാതിലിൽ മുട്ടുന്നുവെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്ഗർഷായുടെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പ് കൗൺസിലർ മാല രമണൻ ഇവരെ സന്ദർശിച്ചു. വാർഡ് മെമ്പർ സിബി ജോൺസൺ, സി.പി.എം പുതുമനശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.വി ഇബ്രാഹിം എന്നിവർ ഒപ്പമുണ്ടായരുന്നു.
പ്രായമായ ദമ്പതികളെ രണ്ട് ദിവസത്തിനകം പുനരധിവസിപ്പിക്കും. സാമൂഹ്യനീതി വകുപ്പ് ഇടപെട്ടതിന്‍റെ ആശ്വാസത്തിലാണ് ഗോപി നായരും ഭാര്യ രേവതിയും.