Friday, January 17, 2025
LATEST NEWS

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ റിലയൻസ്

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനര്‍ജി ലിമിറ്റഡ് (ആർഎൻഇഎൽ). കാലിഫോർണിയയിലെ പസഡേന ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്ലക്സ് കോര്‍പ്പറേഷന്റെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ്
വാങ്ങുന്നത്. 12 മില്യണ്‍ ഡോളറാണ് ഇടപാട് മൂല്യം. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. പെറോവ്സ്കൈറ്റ് അധിഷ്ഠിത സൗരോർജ്ജ സാങ്കേതികവിദ്യയിൽ ഗവേഷണവും വികസനവും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് കെയ്ലക്സ് കോർപ്പറേഷൻ.