Tuesday, December 17, 2024
LATEST NEWS

റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ റിലയൻസ് സ്വന്തമാക്കിയേക്കും

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇലക്ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ സംയോജിപ്പിച്ച് സംസ്ഥാനത്ത് 30 ഓളം വലിയ സ്റ്റോറുകൾ നടത്തുന്ന ബിസ്മിയെ സ്വന്തമാക്കാനുള്ള നീക്കത്തിനായി റിലയൻസ് ബിസ്മിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.

ദീപാവലിക്ക് മുമ്പ് ഏറ്റെടുക്കൽ കരാർ പൂർത്തിയാക്കാൻ റിലയൻസ് ശ്രമിക്കുകയാണെന്ന് ചർച്ചകളിൽ പങ്കെടുത്ത രണ്ട് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകൾ പറഞ്ഞു. എന്നാൽ ബിസ്മിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.