Wednesday, January 22, 2025
LATEST NEWSTECHNOLOGY

6499 രൂപയുടെ റെഡ്മി ഫോണുകളുടെ ആദ്യ വിൽപ്പന ഇന്ന്

ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. റെഡ്മി എ 1 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇന്ന് ആമസോണിൽ  ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിക്കും.

വിപണിയിൽ 6499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണുകൾ ബജറ്റ് ശ്രേണിയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോക്കാവുന്ന ഒരു സ്മാർട്ട്ഫോൺ കൂടിയാണ്.

ഡിസ്പ്ലേ ഫീച്ചറുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയുണ്ട്. MediaTek Helio A22 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് . ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.