Wednesday, January 22, 2025
LATEST NEWS

അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് റിയല്‍റ്റി കമ്പനി; ഒരു മാസത്തിനിടെ 85% നേട്ടം

മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി കമ്പനിയായ ഡിബി റിയൽറ്റി അദാനിയുടെ നീക്കത്തിൽ കുതിപ്പ് തുടരുന്നു.

അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്വറി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി ലയനത്തിനായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഡി.ബി റിയൽറ്റിയുടെ ഓഹരി വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്പർ സർക്യൂട്ടിലാണ്.

ഡി.ബി റിയാലിറ്റിയുടെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 21.43 ശതമാനം ഉയർന്നു.