Saturday, January 18, 2025
LATEST NEWSTECHNOLOGY

റിയൽമി സി 33 ഫോണുകൾ ഇന്ത്യൻ വിപണിയിൽ

റിയൽമിയുടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ. ഫ്ലിപ്കാർട്ടിലൂടെയാണ് ഫോണുകൾ വിൽപ്പനയ്ക്കെത്തിയത്. വളരെ കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമാണ് ഫോണിന്‍റെ പ്രധാന ആകർഷണം. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി, യൂണിസോക് ടി 612 പ്രോസസർ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഉപഭോക്താക്കൾക്ക് ഫോൺ ലഭിക്കൂ. 8,999 രൂപ മുതലാണ് ഫോണിന്‍റെ വില ആരംഭിക്കുന്നത്, ഇത് 2 സ്റ്റോറേജ് വേരിയന്‍റുകളിൽ വരുന്നു.