Sunday, December 22, 2024
LATEST NEWSTECHNOLOGY

റിയൽ മി 9i 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 9ഐ 5 ജി ഫോണുകൾ ഓഗസ്റ്റ് 18ന് ഇന്ത്യയിൽ അവതരിപ്പിക്കും. റിയൽമി 9ഐ ഫോണുകളുടെ 5ജി പതിപ്പാണ് പുതിയ ഫോൺ. റിയൽമി 9ഐ ഫോണുകൾ ഈ വർഷമാദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾക്ക് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓഗസ്റ്റ് 18ന് രാവിലെ 11.30ന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. ഫോണിന്‍റെ ലോഞ്ച് ഇവന്‍റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് ചാനലുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് റിയൽമി അറിയിച്ചു.