Tuesday, December 17, 2024
LATEST NEWSTECHNOLOGY

കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുമായി റിയൽ മി 9ഐ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 9ഐ 5 ജി ഫോണുകൾ ഇന്ന് (ഓഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിച്ചു. മീഡിയടെക് ഡിമെൻസിറ്റി 810 5 ജി ചിപ്സെറ്റ്, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ലേസർ ലൈറ്റ് ഡിസൈൻ, 90Hz അൾട്രാ സ്മൂത്ത് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. 14,999 രൂപയ്ക്കാണ് റിയൽമി 9ഐ 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. കൂടാതെ, ഫോണിന് സ്റ്റൈലിഷ് പ്രീമിയം ലുക്കും നൽകിയിട്ടുണ്ട്. 

മൊത്തം 2 സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.  4 ജിബി റാം, 64 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിനുള്ളത്. ഫോണിന്‍റെ 4 ജിബി റാം, 64 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റിന് 14,999 രൂപയും 6 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപയുമാണ് വില. ലേസർ ലൈറ്റ് ഡിസൈൻ ആണ് ഫോണിന്‍റെ മറ്റൊരു ഹൈലൈറ്റ്. ആകെ 2 നിറങ്ങളിലാണ് ഫോൺ എത്തുന്നത്.  മെറ്റാലിക് ഗോൾഡ്, റോക്കിംഗ് ബ്ലാക്ക് കളർ വേരിയന്‍റുകളിൽ ഫോൺ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, Realme.com, റിയൽമി സ്റ്റോറുകൾ വഴി ഫോൺ ലഭ്യമാകും.