Friday, January 17, 2025
LATEST NEWS

ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ഡൽഹി: ഓഗസ്റ്റിൽ നടത്താനിരുന്ന ധനനയ യോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാറ്റിവെച്ചു. ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് എംപിസി യോഗം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇന്ന് പ്രസ്താവന പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ 4 വരെയാണ് ധനനയ അവലോകന യോഗം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് ഓഗസ്റ്റ് മൂന്നിലേയ്ക്കാണ് മാറ്റിയത്. റിസർവ് ബാങ്കിന്‍റെ ധനനയ അവലോകന യോഗം ഓഗസ്റ്റ് 3 മുതൽ 5 വരെ നടക്കും.

നിലവിലെ ആഭ്യന്തര, സാമ്പത്തിക അവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം ധനനയ അവലോകന യോഗത്തിലൂടെയാണ് റിസർവ് ബാങ്ക് ദ്വൈമാസ ധനനയം പ്രഖ്യാപിക്കുന്നത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 45 സിഐ (4) അനുസരിച്ചാണ് ഓഗസ്റ്റ് 3ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മോണിറ്ററി പോളിസി മീറ്റിംഗിന്‍റെ പുനഃക്രമീകരണം,” റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.