Sunday, December 22, 2024
LATEST NEWS

പലിശ നിരക്ക് ഉയർത്തി ആർബിഐ; 2019ന് ശേഷം ഏറ്റവും ഉയർന്ന നിരക്ക്

മുംബൈ: മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് വർധിപ്പിച്ചു. റിപ്പോ നിരക്ക് 5.40 ആണ്, ഇത് 2019ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

റിസർവ് ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് 3ന് ധനനയ യോഗം ചേർന്നു. മൂന്ന് ദിവസത്തെ യോഗം ഇന്ന് അവസാനിച്ചു. പോളിസി നിരക്ക് വർദ്ധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.