Wednesday, January 22, 2025
LATEST NEWSSPORTS

റേ മനാജ് ബാഴ്‌സലോണ വിടുന്നു; വാട്ഫോഡിലെത്തും

അൽബേനിയൻ താരം റേ മനാജ് ബാഴ്സലോണ വിടുന്നു. വാട്ഫോഡാണ് താരത്തെ ഏറ്റെടുക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മനാജ് ഇപ്പോൾ ഇംഗ്ലണ്ടിലെ വാട്ട്ഫോർഡ് ടീമിന്‍റെ സൗകര്യങ്ങൾ സന്ദർശിക്കുകയാണ്. ടീമുകൾ തമ്മിൽ ധാരണയിലെത്തിയാലുടൻ കളിക്കാരന്‍റെ വൈദ്യപരിശോധന നടത്തും.

ഒരു വർഷത്തെ കരാറിലാണ് മനാജ് വാട്ഫോഡിൽ ചേരുന്നത്. 2023 വരെയാണ് താരത്തിന് ബാഴ്‌സയിൽ കരാർ ബാക്കിയുള്ളത്.
2020ലാണ് മനാജ് ബാഴ്സലോണ ബി ടീമിൽ ചേർന്നത്. 30 മത്സരങ്ങളാണ് ടീമിനായി കളിച്ചത്. കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്കൊപ്പം പരിശീലന മത്സരങ്ങളിൽ കളിച്ചെങ്കിലും പിന്നീട് സീരി എ ടീമായ സ്പെസിയയ്ക്കൊപ്പം ലോണിൽ പോയി.