Thursday, December 26, 2024
GULFLATEST NEWS

യുഎഇയില്‍ മഴ തുടർന്നേക്കാം; ;ചിലയിടങ്ങളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: ബുധനാഴ്ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫുജൈറയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര കാലാവസ്ഥ (അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ) പ്രതീക്ഷിക്കുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

റാസ് അൽ ഖൈമ എമിറേറ്റിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെടുന്നു. ഫുജൈറ, റാസ് അൽ ഖൈമ എന്നിവയ്ക്ക് പുറമെ യുഎഇയുടെ കിഴക്കൻ മേഖലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യെല്ലോ അലർട്ട് സൂചിപ്പിക്കുന്നു. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.