സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയെ രാഹുൽ നയിക്കും
ഡൽഹി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തി നേടുകയും ഫിറ്റ്നസ് വീണ്ടെടുക്കുകയും ചെയ്ത ശേഷമാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും രാഹുൽ ഉണ്ടായിരുന്നു.
ബിസിസിഐ മെഡിക്കൽ സംഘം കെഎൽ രാഹുലിനെ പരിശോധിച്ചു. സിംബാബ്‌വെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കളിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു ശിഖർ ധവാൻ. കെഎൽ രാഹുലിന്‍റെ തിരിച്ചുവരവോടെ ധവാൻ വൈസ് ക്യാപ്റ്റനാകും. ആകെ അംഗങ്ങളുടെ എണ്ണം 16 ആയി. സഞ്ജു സാംസണും ടീമിന്‍റെ ഭാഗമാണ്. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന മത്സരം.