Friday, January 17, 2025
LATEST NEWSSPORTS

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക്. ഇംഗ്ലീഷ് ഫോർവേഡുമായി 50 ദശലക്ഷം പൗണ്ടിന് കരാർ ഒപ്പിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ 2027 വരെ തുടരും. ടീമിന്‍റെ പുതിയ ഉടമകൾക്ക് കീഴിലുള്ള ആദ്യ ക്ലബ് ട്രാൻസ്ഫറാണിത്. 27 കാരനായ താരം കഴിഞ്ഞ സീസണിൽ 47 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടി.