വേഗം തന്നെ എഐഎഫ്എഫ് തിരഞ്ഞെടുപ്പ് നടത്തും
ന്യൂഡൽഹി : എഐഎഫ്എഫിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതി ഉടൻ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഭരണസമിതി ഇന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
ജസ്റ്റിസ് അനിൽ ദവെ (മുൻ ജഡ്ജി, സുപ്രീം കോടതി ഓഫ് ഇന്ത്യ) എസ്.വൈ.ഖുറേഷി (മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ), ശ്രീ. ഭാസ്കർ ഗാംഗുലി (മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ) എന്നിവരാണ് ഇപ്പോൾ എഐഎഫ്എഫിന്റെ ഭരണം നോക്കുന്നത്. ബഹുമാനപ്പെട്ട കോടതി ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ എത്രയും വേഗം പൂർത്തിയാക്കാൻ കമ്മിറ്റി ആഗ്രഹിക്കുന്നു. അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി തയ്യാറാക്കിയേക്കാവുന്ന എഐഎഫ്‌എഫിന്റെ കരട് ഭരണഘടന ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഉടൻ സമർപ്പിക്കും. ഈ നിർ ദ്ദേശങ്ങൾ ജൂലൈ 15നു ബഹുമാനപ്പെട്ട കോടതി പരിഗണിക്കും. ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശിച്ച പുതിയ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിനു ആവശ്യമായ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്റർമാരുടെ സമിതി എത്രയും വേഗം ചെയ്യണം, അതിനുശേഷം ഭരണഘടന എഐഎഫ്എഫ് ജനറൽ ബോഡിയുടെ അംഗീകാരത്തിനായി സമർപ്പിക്കും, “പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നമനത്തിനായി ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ്, സ്റ്റേറ്റ് അസോസിയേഷനുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഫിഫ, എഎഫ്സി തുടങ്ങി എല്ലാവരുടെയും സഹായത്തോടെയും സഹകരണത്തോടെയും കമ്മിറ്റി പ്രവർത്തിക്കും.