ഖത്തർ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല
ദോഹ: പുതിയ വിസ നയം അനുസരിച്ച് 2023 മുതൽ ഖത്തർ പൗരൻമാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല.
ഖത്തറിനൊപ്പം മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കുള്ള വിസ നടപടിക്രമങ്ങളിലും ബ്രിട്ടൻ ഇളവ് വരുത്തിയിട്ടുണ്ട്. പുതിയ നയം 2023 ൽ പ്രാബല്യത്തിൽ വരുന്നതോടെ ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യുഎഇ, ബഹ്റൈൻ എന്നിവ ബ്രിട്ടന്റെ പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനിലേക്ക് (ഇടിഎ) മാറും.
പുതിയ വിസ നയം നിലവിൽ വരുന്നതോടെ ഇടിഎ ആനുകൂല്യങ്ങൾ ലഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഗൾഫ് രാജ്യങ്ങൾ മാറുമെന്നും യുകെയിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്നും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.