Saturday, August 23, 2025
GULFLATEST NEWSSPORTS

2024 അണ്ടർ 23 ഫുട്ബോൾ ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും

ദോഹ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അണ്ടർ 23 ഏഷ്യൻ കപ്പിന് 2024 ൽ ഖത്തർ ആതിഥേയത്വം വഹിക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന എഎഫ്സി കോമ്പറ്റീഷൻ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് 2024 ലെ വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത്.

ഖത്തറിന് പുറമെ ഇറാൻ, സൗദി അറേബ്യ, യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ബിഡ്ഡിംഗ് പ്രക്രിയയിൽ പങ്കാളികളായി. 2023ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനും ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.