Saturday, January 18, 2025
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്ന് പി വി സിന്ധു 

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു. സിംഗപ്പൂരിന്റെ ജിയ മിന്‍ യെവോയെ ആണ് സിന്ധു സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോർ 21-19, 21-17 എന്ന നിലയിലായിരുന്നു. ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ തന്റെ ആദ്യ സ്വർണ്ണ മെഡലാണ് സിന്ധു ലക്ഷ്യമിടുന്നത്.

2018 ൽ ഗോൾഡ് കോസ്റ്റിൽ നേടിയ വെള്ളി ബർമിംഗ്ഹാമിൽ സ്വർണമാക്കാൻ സിന്ധുവിന് കഴിയുമെന്ന പ്രതീക്ഷിക്കയിലാണ് ഇന്ത്യ. അന്ന് ഇന്ത്യയുടെ സൈനയോടാണ് സിന്ധു തോറ്റത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ എത്തുന്നത്.