Thursday, December 26, 2024
LATEST NEWSSPORTS

പഞ്ചാബ് കിംഗ്സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

പഞ്ചാബ് കിങ്സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ സൺറൈസേഴ്സ് ഹൈദരാബാദ് കോച്ച് ട്രെവർ ബെയ്ലിസ് ആണ് പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകൻ. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ബെയ്ലിസ് എത്തുന്നത്.

ഐപിഎല്ലിലെ പരിചയ സമ്പത്തുള്ള പരിശീലകനാണ് ബെയ്ലിസ്. 2012 ലും 2014 ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയപ്പോൾ ബെയ്ലിസ് ആയിരുന്നു പരിശീലകൻ. സിഡ്നി സിക്സേഴ്സിന് ബിഗ് ബാഷ് കിരീടവും ഇംഗ്ലണ്ട് ടീമിന് ഏകദിന ലോകകപ്പും അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്.