Friday, January 17, 2025
LATEST NEWSTECHNOLOGY

പ്രതിഷേധങ്ങൾ ഫലിച്ചു: പുതിയ മാറ്റങ്ങളില്‍നിന്ന് പിന്‍മാറി ഇന്‍സ്റ്റാഗ്രാം

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെ ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങൾ പിന്‍വലിച്ച് ഇൻസ്റ്റാഗ്രാം. ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പോസ്റ്റുകള്‍ റെക്കമെന്റ് ചെയ്യുന്നത് താൽക്കാലികമായി കുറയ്ക്കാനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചിട്ടുണ്ട്.

ടിക് ടോക്കിന് സമാനമായ ഫുൾ സ്ക്രീൻ മോഡിൽ കാണാൻ കഴിയുന്ന വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻസ്റ്റാഗ്രാമിൽ ഒരു പുതിയ ഡിസൈൻ പരീക്ഷിക്കുന്നതിൽ നിന്ന് പിൻമാറുന്നതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആദം മൊസേരി ഒരു അഭിമുഖത്തിൽ പ്രഖ്യാപിച്ചു. അൽഗൊരിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് പോസ്റ്റുകൾ ഫീഡിൽ റെക്കമെന്റ് ചെയ്യുന്നത് താൽക്കാലികമായി കുറയ്ക്കും.

“ഞങ്ങള്‍ ഒരു റിസ്‌ക് എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇടയ്ക്കിടെ നമ്മള്‍ പരാജയപ്പെടുന്നില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത്ര വലുതായും ധൈര്യത്തോടെയും ചിന്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.” മൊസേരി പറഞ്ഞു. പുതിയ മാറ്റങ്ങളില്‍നിന്ന് പിന്‍മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെവരുമെന്നും അതിന് വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.