സൽമാൻ രാജാവിന് വേണ്ടി കഅബ കഴുകി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
മക്ക: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൽമാൻ രാജാവിന് വേണ്ടി മക്കയിലെ കഅബ കഴുകി. ഇതിന് മുന്നോടിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ത്വവാഫ് (പ്രദക്ഷിണം) നടത്തുകയും പ്രാർഥിക്കുകയും ചെയ്തു.
സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ രാജകുമാരൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ട് വിശുദ്ധ പള്ളികളുടെ ജനറൽ പ്രസിഡൻസി പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് അവരെ സ്വീകരിച്ചു. തായിഫ് ഗവർണർ സൗദ് ബിൻ നഹർ ബിൻ സൗദ് രാജകുമാരൻ, ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി രാജകുമാരൻ, ഷെയ്ഖ് സാലിഹ് ബിൻ ഹുമൈദ്, ഷെയ്ഖ് അബ്ദുല്ല അൽ മുത്‌ലാഖ്, ഷെയ്ഖ് അബ്ദുല്ല അൽ മുത്‌ലാഖ്, സാദ് അൽ ഷത്രി, ഷെയ്ഖ് ബന്ദർ ബലില എന്നിവരും സന്നിഹിതരായിരുന്നു.