Sunday, December 22, 2024
GULFLATEST NEWS

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം അബുദാബിയിലെത്തും. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമാണിത്.

ദുബായ് എക്സ്പോ സന്ദർശിക്കാൻ ജനുവരിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇത് നാലാം തവണയാണ് യു.എ.ഇ സന്ദർശിക്കുന്നത്. നേരത്തെ 2015, 2018, 2019 വർഷങ്ങളിൽ അദ്ദേഹം യുഎഇ സന്ദർശിച്ചിരുന്നു.

യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അദ്ദേഹം അഭിനന്ദിക്കും. കഴിഞ്ഞ സന്ദർശന വേളയിൽ യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു.