Wednesday, January 22, 2025
LATEST NEWSSPORTS

പ്രീമിയര്‍ ലീഗ്; ഈ മാസത്തെ മികച്ച താരമായി റാഷ്ഫോര്‍ഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സെപ്റ്റംബറിലെ മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. റാഷ്ഫോർഡ് ഈ മാസം രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റും നേടി. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് 24 കാരനായ റാഷ്ഫോർഡിനെ പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിനെ, ടോട്ടനം മിഡ് ഫീല്‍ഡര്‍ പിയറി എമിലി ഹോജ്ബെര്‍ഗ് എന്നിവരെ പിന്തള്ളിയാണ് റാഷ്ഫോർഡ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരിക്ക് കാരണം ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പോരാട്ടത്തിൽ റാഷ്ഫോർഡിന് കളിക്കാൻ കഴിയുമോ എന്ന് സംശയമാണ്.

മികച്ച പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീകനായ എറിക് ടെൻഹാഗിന് ലഭിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങളോടെ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്തെത്തിച്ചാണ് ടെൻഹാഗ് നേട്ടം സ്വന്തമാക്കിയത്. അലക്സ് ഫെർഗ്യൂസന്‍ യുഗത്തിനുശേഷം മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ യുണൈറ്റഡ് പരിശീലകനാണ് എറിക്.