Sunday, December 22, 2024
LATEST NEWSSPORTS

പ്രിമിയർ ലീഗ്; ജയവുമായി ആഴ്സനൽ മുന്നിൽ

ലണ്ടന്‍: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്‍ബോളിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ സീസണിലെ ഏഴുമത്സരങ്ങളിൽ ആഴ്സനലിന്റെ ആറാം വിജയമാണിത്. 18 പോയിന്റുമായാണ് മൈക്കേൽ ആർട്ടേറ്റയുടെ ശിഷ്യർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 17 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മത്സരത്തിൽ 15 വയസുള്ള ഏഥന്‍ ന്വാനേരി ആഴ്നസലിനായി കളത്തിലിറങ്ങി ചരിത്രം സൃഷ്‌ടിച്ചു. പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ന്വാനേരി.