Saturday, January 24, 2026
LATEST NEWSSPORTS

മൂന്നാം തവണയും ലോക ചാമ്പ്യൻ മാഗ്നസ് കാള്‍സനെ വീഴ്ത്തി പ്രഗ്നാനന്ദ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചെസ്സ് സെൻസേഷൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ അഞ്ച് തവണ ലോക ചാമ്പ്യനായ നോർവേയുടെ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി പരാജയപ്പെടുത്തി. എടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് താരം കാള്‍സനെ അടിയറവ് പറയിച്ചത്.

കരിയറിൽ ഇത് മൂന്നാം തവണയാണ് 17കാരൻ പ്രഗ്നാനന്ദ കാൾസനെ തോൽപ്പിക്കുന്നത്. തോറ്റെങ്കിലും ഏറ്റവും കൂടുതൽ സ്കോർ നേടി കാൾസൺ ടൂർണമെന്‍റ് സ്വന്തമാക്കി. വിജയത്തോടൊപ്പം ടൂർണമെന്‍റിൽ രണ്ടാം സ്ഥാനവും പ്രഗ്നാനന്ദ നേടി. 

റെഗുലേഷൻ ഗെയിം 2-2 സമനിലയിൽ അവസാനിച്ചതോടെ, പോരാട്ടം ബ്ലിറ്റ്സിലേക്ക് കടന്നു. ബ്ലിറ്റ്സ് പ്ലേ ഓഫിൽ, ഇന്ത്യൻ കൗമാരക്കാരൻ അസാധ്യമായ വേഗം പുറത്തെടുത്ത് കാൾസനെ പോലും അമ്പരപ്പിച്ചാണ് വിജയം ഉറപ്പിച്ചത്.