മലിനീകരണ നിയന്ത്രണം; ഏപ്രില്‍ മുതല്‍ കാറുകള്‍ക്ക് വില വർധിക്കും
മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി പുതുക്കൽ ആവശ്യമായതിനാൽ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് വില ഉയരുക.
യൂറോ 6ന് തുല്യമായ ബിഎസ്-6 ന്‍റെ രണ്ടാം ഘട്ടം കർശനമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. അതിനായി, വാഹനങ്ങളിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതിനാൽ അധിക ബാധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയ്യാറെടുക്കുകയാണ്.
തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തേണ്ടത്. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സര്‍ തുടങ്ങിയവാണ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുക.