Wednesday, December 18, 2024
LATEST NEWSTECHNOLOGY

പോൾസ്റ്റാർ O2 റോഡ്സ്റ്റർ ഇലക്ട്രിക് വെഹിക്കിൾ ഉൽപാദനം സ്ഥിരീകരിച്ചു

സ്വീഡിഷ് വാഹന ബ്രാൻഡായ പോൾസ്റ്റാർ ഒ 2 കൺസെപ്റ്റ് കാറിന്‍റെ നിർമ്മാണം സ്ഥിരീകരിച്ചു. ഹാർഡ്ടോപ്പ് റോഡ്സ്റ്ററിനെ പോൾസ്റ്റാർ 6 എന്ന് വിളിക്കും. പൂർണ്ണമായും ഇലക്ട്രിക് പവർട്രെയിനുമായി ഇത് 2026 ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോൾസ്റ്റാർ സിഇഒ തോമസ് ഇൻഗെൻലാത്ത് വരാനിരിക്കുന്ന മോഡലിനെ “ശക്തമായ വൈദ്യുത പ്രകടനത്തിന്‍റെയും ടോപ്പ് ഡൗണുള്ള ശുദ്ധവായുവിന്‍റെ ത്രില്ലിന്‍റെയും മികച്ച സംയോജനം” എന്നാണ് വിശേഷിപ്പിച്ചത്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ മോഡൽ നിർമ്മിക്കാനുളള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.