Thursday, December 19, 2024
LATEST NEWS

സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി

ന്യൂഡൽഹി: സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചത്.

സൈറസ് മിസ്ത്രിയുടെ നിര്യാണം വ്യവസായ വാണിജ്യ ലോകത്തിന് വലിയ നഷ്ടമാണെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി.

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ പാൽഘറിൽ സൂര്യ നദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.