Tuesday, January 21, 2025
GULFLATEST NEWS

സൗദി കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദിയുടെ ദേശീയ ദിനത്തിന് മുന്നോടിയായി ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അറിയിക്കുകയായിരുന്നു. ജിദ്ദയില്‍ വച്ച് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയ വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ ക്ഷണം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. 2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്.