Friday, November 15, 2024
LATEST NEWSTECHNOLOGY

പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയ: ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ പുതുവഴി തേടി ഗവേഷകർ

29 യൂറോപ്യൻ തടാകങ്ങളിൽ സ്വാഭാവികമായി വളരുന്ന പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയകളെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. 29 യൂറോപ്യൻ തടാകങ്ങളിൽ സ്വാഭാവികമായി വളരുന്ന പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയകളെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. ജലാശയങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വേഗത്തിൽ ദ്രവിപ്പിക്കാന്‍ ഈ ബാക്ടീരിയകള്‍ക്ക് സാധിക്കുമെന്നും ഗവേഷണസംഘം കണ്ടെത്തി.
ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതി സൗഹാര്‍ദപരമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഈ കണ്ടെത്തല്‍ വഴിതെളിയിച്ചേക്കും.