വിപണിയിൽ പൈനാപ്പിൾ വില കുതിച്ചുകയറുന്നു
മൂവാറ്റുപുഴ: പൈനാപ്പിൾ ഓണവിപണിയിൽ തിളങ്ങുന്നു. പൈനാപ്പിൾ വില റെക്കോർഡ് ഉയരത്തിലെത്തുകയാണ്. ഇന്നലെ പൈനാപ്പിളിന് പഴുത്തതിന് 60 രൂപയായിരുന്നു വില. വില ഇനിയും ഉയരുമെന്നാണ് സൂചന. പച്ചയുടെ വില 56-58 രൂപയായി ഉയർന്നു. പൈനാപ്പിൾ വില കുത്തനെ ഉയരുന്നതിന്‍റെ ആശ്വാസത്തിലാണ് കർഷകർ. പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം ഉൽപ്പാദനത്തിലെ വൻ ഇടിവും ഓണവിപണിയിലെ വലിയ ഡിമാൻഡുമാണ്.
പൈനാപ്പിൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ പൈനാപ്പിൾ വിപണിയിൽ എത്തുന്നത് കുറഞ്ഞതും വില വർദ്ധനവിന് കാരണമായി.