Saturday, January 18, 2025
LATEST NEWSSPORTS

പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാൾ: ഗാംഗുലി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാളെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘നോ ടു ഡ്രഗ്സ്’ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്‍ കേരളത്തിൽ മാത്രമല്ല, രാജ്യത്തും ഒരു പ്രധാന പ്രചാരണ വിഷയമാണെന്ന് ഗാംഗുലി പറഞ്ഞു.

വിദ്യാർത്ഥികളും യുവാക്കളും ഈ കാമ്പയിനിന്‍റെ പ്രാധാന്യം മനസ്സിലാക്കണം. കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കണം. സർക്കാരിന്റെ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

താൻ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ ഒരു മത്സരത്തിലായിരുന്നെന്നും കേരളം നല്ല ഓർമകൾ മാത്രമാണ് നൽകിയതെന്നും ഗാംഗുലി പറഞ്ഞു. മികച്ച സ്റ്റേഡിയങ്ങളും കാണികളുമുള്ള നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.