Friday, January 17, 2025
GULFLATEST NEWS

യുഇഎയില്‍ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 23 പൈസ;ടാക്സി നിരക്ക് കൂട്ടി

ദുബായ് : യുഎഇയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ജീവിതച്ചെലവും വർധിച്ചു. കഴിഞ്ഞ ദിവസമാണ് യുഎഇ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോൾ വില ലിറ്ററിന് 49 ഫിൽസാണ് വർധിച്ചത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് നാലു ദിർഹം 63ഫില്‍സായി ഉയർത്തി. അതായത്, വിനിമയ നിരക്ക് ഒരു ദിർഹത്തിന് 21 രൂപയായി കണക്കാക്കിയാൽ സൂപ്പർ 98 പെട്രോളിന് 97 രൂപ 23 പൈസ നൽകേണ്ടി വരും.

ജൂണിൽ 4 ദിർഹം 14 ഫിൽസിൽ നിന്ന് ജൂലൈയിൽ 4 ദിർഹം 76 ഫിൽസായി യുഎഇയിൽ ഇന്ധന വില ഈ വർഷം 50 ശതമാനത്തിലധികം വർദ്ധിച്ചു.

കഴിഞ്ഞ മാസവും യുഎഇയിൽ ഇന്ധനവില വർദ്ധിച്ചിരുന്നു. ഇന്ധന വിലയിലെ വർദ്ധനവ് അവശ്യവസ്തുക്കളുടെ വിലയിലും പ്രതിഫലിക്കുന്നു. പല എമിറേറ്റുകളിലും വെള്ളത്തിന്‍റെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. വില വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ മാസങ്ങളിൽ, ഏറ്റവും ചെലവുകുറഞ്ഞ ഭക്ഷണമായ ഖുബൂസിന് ഉൾപ്പെടെ പലതിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്.