Sunday, December 22, 2024
LATEST NEWSTECHNOLOGY

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രിക

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ആശംസകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, ബഹിരാകാശത്ത് നിന്നും ലഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികയായ സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് അഭിനന്ദന സന്ദേശം അയച്ചത്.

ഇന്ത്യയെ അഭിനന്ദിക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അന്താരാഷ്ട്ര ഏജൻസികൾ പതിറ്റാണ്ടുകളായി നിരവധി ദൗത്യങ്ങളിൽ ഐഎസ്ആർഒയുമായി സഹകരിക്കുന്നുണ്ടെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

വരാനിരിക്കുന്ന നിസാർ എർത്ത് സയൻസ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുന്നതിനും ഈ ദൗത്യം ഉപകാരപ്രദമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.