Friday, January 23, 2026
LATEST NEWSSPORTS

3000 മീറ്ററില്‍ റെക്കോഡിട്ട് പരുള്‍ ചൗധരി

2016-ല്‍, തമിഴ്നാടിന്റെ എല്‍.സൂര്യ സ്ഥാപിച്ച റെക്കോഡ് മറികടന്നു പരുള്‍ ചൗധരി. ഇതോടെ ഒമ്പതു മിനിറ്റില്‍ താഴെ 3000 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി ചൗധരി. ഉത്തര്‍പ്രദേശുകാരിയായ പരുള്‍ ചൗധരി ലോക ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലാണ് മത്സരിക്കുന്നത്. 3000 മീറ്റര്‍ ഓട്ടത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ശനിയാഴ്ച.

ജൂലൈ 15 മുതൽ 24 വരെ അമേരിക്കയിലെ യൂജീനിലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.