Sunday, December 22, 2024
LATEST NEWSTECHNOLOGY

പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു.

നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കമാണ് കേന്ദ്ര സർക്കാരിന്റെ നടപടിക്ക് കാരണമെന്നാണ് സൂചന.

ജൂലൈയിൽ, നിരവധി പാക് ഹാൻഡിലുകൾ ഇന്ത്യ നിരോധിച്ചപ്പോൾ, പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നു. പക്ഷേ പിന്നീട് അത് വീണ്ടും സജീവമാക്കി. ട്വിറ്ററിലെ പുതിയ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയർന്ന് വരാൻ തുടങ്ങിയിട്ടുണ്ട്.