Sunday, March 16, 2025
LATEST NEWSSPORTS

പാക് താരം നസീം ഷായുടെ പ്രായത്തിൽ വിവാദം

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ പേസർ നസീം ഷായുടെ പ്രായത്തെച്ചൊല്ലി വിവാദം. അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് ഔദ്യോഗിക രേഖകൾ പ്രകാരം 19 ആണ് പ്രായം. എന്നാൽ 2018 ൽ പാക് മാധ്യമ പ്രവർത്തകൻ സാജ് സാദിഖ് പങ്കുവെച്ച ഒരു ട്വീറ്റിൽ നസീമിന് 17 വയസായിരുന്നു. 4 വർഷം കൊണ്ട് 2 വയസാണോ കൂടിയതെന്ന ചോദ്യമാണുയരുന്നത്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവർ ഇത് ചൂണ്ടിക്കാട്ടി രംഗത്തെത്തി.